Covid19
കൊവിഡ്: മധ്യപ്രദേശ് മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി; കുടുംബാംഗങ്ങള്‍ക്ക് നെഗറ്റീവ്

ഭോപ്പാല്‍| കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും പരിശോധനാ പലം നെഗറ്റീവാണ്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്ക് പരിശോധന നടത്തിയിരുന്നു. ഇന്ന് വന്ന പരിശോധനാ ഫലത്തിലാണ് റിസല്‍റ്റ് നെഗറ്റീവായത്. എന്നിരുന്നാലും ഇവരെ 14 ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. മദ്യപ്രദേശിലെ ചിരായു ആശുപത്രിയിലാണ് 75കാരനായ ചൗഹാനെ പ്രവേശിപ്പിച്ചത്.
താന്‍ സുഖമായിട്ടിരിക്കുന്നുവെന്നും സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി കൊവിഡിനെതിരെ പോരാടുന്ന യോദ്ധാക്കളുടെ സമര്‍പ്പണം പ്രശംസനീയമാണ്. രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും താന്‍ അഭിവാദ്യം ചെയ്യുന്നുവെന്നും ആശുപത്രിയില്‍ നിന്നും വീഡിയോ പങ്കുവെച്ച് അദ്ദേഹം പറഞ്ഞു.
കൊവിഡ് സ്ഥിരീകരിച്ചാല്‍ ആരു ഭയപ്പെടണ്ടതില്ലെന്നും രോഗലക്ഷണങ്ങള്‍ മറച്ചു വെക്കാതെ വേഗം തന്നെ ചികിത്സ തേടിയാല്‍ മതിയെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.