Connect with us

National

ഹരിയാനയില്‍ ബിരുദം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഇനി പാസ്‌പോര്‍ട്ടും നല്‍കും

Published

|

Last Updated

ചണ്ഡിഗഡ്| ബിരുദം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ബിരുദം പൂര്‍ത്തിയാക്കുന്നതോടൊപ്പം അവരുടെ സ്ഥാപനത്തില്‍ നിന്ന് തന്നെ പെണ്‍കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ഖട്ടാര്‍ പറഞ്ഞു.

കര്‍ണാലിലെ നൂറോളം വിദ്യാര്‍ഥികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സും സൗജന്യ ഹെല്‍മറ്റും നല്‍കുന്നതിനായി സംഘടിപ്പിച്ച ഹാര്‍ സര്‍ ഹെല്‍മറ്റ് പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ട്രാഫിക് നിയമങ്ങളെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്‍മാരാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍മറ്റ് വിതരണം ചെയ്തത് രാഷ്ട്രീയമല്ലെന്നും വിദ്യാര്‍ഥികള്‍ക്ക് ഫലപ്രദമാകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍മറ്റ് ധരിക്കുന്നത് അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കുറക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജ്യത്ത് ദിനേന 1300 ആക്‌സിഡന്റുകള്‍ നടക്കുന്നുണ്ടെന്നും കൂടുതല്‍ മരണവും ഹെല്‍മറ്റ് ഇല്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

Latest