Connect with us

Kerala

സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം | കേരളത്തെ ഞെട്ടിച്ച സ്വര്‍ണ കള്ളക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷും നാലാം പ്രതി സന്ദീപ് നായരും എന്‍ ഐ എയുടെ പിടിയില്‍. ബെംഗളൂരുവില്‍ നിന്നാണ് ഇവരെ എന്‍ ഐ എ പിടികൂടിയത്. എന്‍ ഐ എയുടെ ഹൈദരാബാദ് യൂനിറ്റാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കൊച്ചിയില്‍ നിന്നാണ് ഇവര്‍ ബെംഗളൂരുവിലെത്തിയത്. അഭിഭാഷകരുടെ ഉപദേശ പ്രകാരമാണ് ഇരുവരും ബെംഗളൂരുവിലേക്ക് കടന്നതെന്നാണ് സൂചന. കുടുംബത്തോടൊപ്പമായിരുന്നു സ്വപ്‌ന ഒളിവില്‍ പോയത്. ഒളിവില്‍ പോകുമ്പോള്‍ സ്വപ്‌നയും സന്ദീപും മുഖത്ത് മാറ്റങ്ങള്‍ വരുത്തിയിരുന്നു.

കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെയാണ് എന്‍ ഐ എ ഇരുവരെയും പിടികൂടിയത്. ഇരുവരെയും ഉടനെ കേരളത്തിലെത്തിക്കും. കഴിഞ്ഞ ദിവസമാണ് കേസ് എന്‍ ഐ എയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏല്‍പ്പിച്ചത്.

---- facebook comment plugin here -----

Latest