Connect with us

Gulf

അല്‍ ഹസ്സയില്‍ ആറംഗ കവര്‍ച്ചാ സംഘം അറസ്റ്റില്‍

Published

|

Last Updated

ദമാം | സഊദി അറേബ്യയിലെ അല്‍ ഹസ്സയില്‍ വന്‍ കവര്‍ച്ചാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തതായി കിഴക്കന്‍ പ്രവിശ്യ പോലീസി അസി: മീഡിയ വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ ദറീഹം അറിയിച്ചു.

അല്‍ അഹ്‌സ ഗവര്‍ണറേറ്റിലാണ് ആറംഗ സംഘത്തെ സുരക്ഷാ സേന പിടികൂടിയത്. വിവിധ ക്രിമിനല്‍ കേസുകളില്‍ പെട്ടവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരാക്കുമെന്നും വക്താവ് അറിയിച്ചു.