Connect with us

Kannur

സി സീനത്ത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ സി സീനത്ത് തിരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടന്ന തിരഞ്ഞടുപ്പില്‍ എല്‍ ഡി എഫ് സാരഥിയും മുന്‍ മേയറുമായ സി പി എമ്മിലെ ഇ പി ലതയെയാണ് സീനത്ത് പരാജയപ്പെടുത്തിയത്. 55 അംഗ കൗണ്‍സിലില്‍ സീനത്തിന് 28 ഉം ലതക്ക് 27 ഉം വോട്ട് ലഭിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നാലര വര്‍ഷത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ മേയര്‍ തിരഞ്ഞെടുപ്പാണിത്. കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ധാരണ പ്രകാരം മേയറായിരുന്ന കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞടുപ്പ് ആവശ്യമായി വന്നത്.

---- facebook comment plugin here -----

Latest