Connect with us

Covid19

സംസ്ഥാനത്ത് മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 14 സൈനികര്‍ക്കും കൊവിഡ്

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ഇന്ന് കൊവിഡ്- 19 സ്ഥിരീകരിച്ചവരില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും വിവിധ അര്‍ധ സൈനിക വിഭാഗങ്ങളിലെ 14 ജവാന്മാരും. കോട്ടയം, ഇടുക്കി ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗബാധ. കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ ജില്ലകിലെ വിവിധ അര്‍ധ സൈനിക വിഭാഗങ്ങളിലെ അംഗങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബി എസ് എഫ്, സി ഐ എസ് എഫ്, ഡി എസ് സി, ഇന്തോ- തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് എന്നീ അര്‍ധ സൈനിക വിഭാഗങ്ങളിലെ അംഗങ്ങള്‍ക്കാണ് രോഗബാധയുണ്ടായത്. തൃശൂര്‍ ജില്ലയിലെ ഒമ്പത് ബി എസ് എഫ് ജവാന്മാര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരു സി ഐ എസ് എഫ് ജവാനും ഒരു ഡി എസ് സി ജവാനും ആലപ്പുഴ ജില്ലയിലെ മൂന്ന് ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസിനുമാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് രോഗമുണ്ടായത്. പ്രതിദിന പോസിറ്റീവ് കേസുകള്‍ 300 കടന്നത് ഇതാദ്യമായാണ്. മാത്രമല്ല, കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായതും ഇന്നാണ്. 90 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

---- facebook comment plugin here -----

Latest