Connect with us

National

36 ബി എസ് എഫ് ജവാന്‍മാര്‍ക്ക് കൊവിഡ്

Published

|

Last Updated

ന്യൂഡല്‍ഹി| 36 ബി എസ് എഫ് ജവാന്‍മാര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയിലാണ് 36 ബി എസ് എഫ് ജവാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

33 പേര്‍ രോഗമുക്തി നേടിയതായി ബി എസ് എഫ് അധികൃതര്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അതിര്‍ത്തി സുരക്ഷാ സേനയില്‍ 526 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

സൈന്യത്തില്‍ നിലവില്‍ 1,348 പുതിയ കൊറോണ കേസുകളുണ്ട്. അതില്‍ 526 പേരും ചികിത്സയിലാണ്. 817 ബി എസ് എഫ് ജവാന്‍മാര്‍ ക്യാംപില്‍ നിന്നും ഡിസ്ചാര്‍ജായി. ശനിയാഴ്ച 79 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ ബി എസ് എഫ് ജവാനും ഐ ടി ബി പി ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

---- facebook comment plugin here -----

Latest