Connect with us

Ongoing News

സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കൊവിഡ്; 201 പേർക്ക് രോഗമുക്തി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 201 പേർക്കാണ് രോഗമുക്തി. സംസ്ഥാനത്ത് ഇതാദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 200 കടക്കുന്നത്.

ഇന്ന് 27 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 138 വിദേശത്ത് നിന്നും  39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.   സെക്രട്ടേറിയറ്റിന് പുറത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിലുൾപ്പെടും. ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശ്ശൂർ 21, കണ്ണൂർ 18, എറണാകുളം 17, തിരുവനന്തപുരം 17 പാലക്കാട് 14 കോട്ടയം 14 കോഴിക്കോട് 14 കാസർകോട് 7, പത്തനംതിട്ട 2, ഇടുക്കി 2 വയനാട് 1. നെഗറ്റീവായവർ: തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശ്ശൂർ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂർ 13, കാസർകോട് 12.

കഴിഞ്ഞ 24 മണിക്കൂറിൽ 7306 സാമ്പിളുകളാണ് പരിശോധിച്ചത്. 4966 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.  2098 പേരാണ് ചികിത്സയിൽ ഉള്ളത്. 2894 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇന്ന് 378 പേരെ പുതുതായി ആശുപത്രിയിലാക്കി. ഇതുവരെ 1,71773 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 4834 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്‍റിനൽ സർവൈലൻസ് വഴി 53,922 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 51,840 നെഗറ്റീവായി.

Latest