Connect with us

Covid19

കൊവിഡ് അതിര്‍ത്തി കടന്നില്ല; പ്രതിരോധത്തില്‍ ഉത്തര കൊറിയക്ക് ഉജ്ജ്വല ജയം- കിം

Published

|

Last Updated

പ്യോഗ്‌യാങ് | ശക്തമായ നടപടികളിലൂടെ കൊവിഡ് മഹാമാരിയെ ഏറ്റവും വിജയകരമായ രീതിയില്‍ രാജ്യത്തിന് പ്രതിരോധിക്കാന്‍ കഴിഞ്ഞതായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. രാജ്യത്തിന്റെ അതിര്‍ത്തികള്‍ ആറ് മാസത്തോളം അടിച്ചിട്ടും ആരോഗ്യ പ്രിതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയുമാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. ലോകത്തെ പിടിച്ചുകുലുക്കിയ വൈറസിനെ പിടിച്ചുകെട്ടാന്‍ പരിശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും വ്യാഴാഴ്ച നടന്ന വര്‍ക്കേര്‍സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അവലോകന യോഗത്തില്‍ കിം പറഞ്ഞു.

മാരകമായ വൈറസിന്റെ കടന്നു കയറ്റം പൂര്‍ണമായും തടയാന്‍ കഴിഞ്ഞു. അതേ സമയം പ്രതിരോധ നടപടികളില്‍ അയവ് വരുത്തുന്നത് സങ്കല്‍പ്പിക്കാനാകാത്ത പ്രതിസന്ധിക്ക് കാരണമാകും. ഇതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. .

രാജ്യത്ത് ഇതുവരെ ഒരു കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതായി ഉത്തര കൊറിയ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അയല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തന്നെ അതിര്‍ത്തി അടക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായാണ് ഇവര്‍ പറയുന്നത്. എന്നാല്‍ തെക്കന്‍ കൊറിയ ഇത് നിഷേധിക്കുന്നു. ഉത്തര കൊറിയയില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

 

Latest