Connect with us

National

താമസം ലക്‌നോവിലേക്ക് മാറ്റാനൊരുങ്ങി പ്രിയങ്കാ ഗാന്ധി

Published

|

Last Updated

ന്യൂഡൽഹി| ലോധി എസ്‌റ്റേറ്റിലെ ബംഗാവ് ഒഴിയാൻ കേന്ദ്രസർക്കാർ നോട്ടീസ് നൽകിയതിനെ തുടർന്ന് പ്രിയങ്കാഗാന്ധി താമസം ലക്‌നോവിലേക്ക് മാറ്റുന്നു. 2022ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ അടിത്തറ ശക്തിപ്പൈടുത്തുന്നതിനാണ് പ്രിയങ്ക ലക്‌നോവിലേക്ക് ചുവടുമാറ്റുന്നതെന്നാണ് റിപ്പോർട്ടുകൾ.

എസ് പി ജി സുരക്ഷയില്ലാത്തതിനാൽ സർക്കാർ ബംഗ്ലാവ് ഉപയോഗിക്കുന്നതിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നടപടി. ആഗസ്റ്റ് ഒന്നിനകം സർക്കാർ ബംഗ്ലാവ് ഒഴിയാൻ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയമാണ് പ്രിയങ്കാ ഗാന്ധിക്ക് നോട്ടീസ് നൽകിയത്.

Latest