Connect with us

Covid19

സഊദിയില്‍ 24 മണിക്കൂറിനിടെ 50 മരണം: 4,387 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ദമാം  | സഊദിയില്‍ 24 മണിക്കൂറിനിടെ 50 രോഗികള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1649 ആയി ഉയര്‍ന്നു . പുതുതായി 4,387 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 190,823 ആയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചൊവ്വാഴ്ച്ച 3,648 പേര്‍ക്ക് കൂടി അസുഖം ഭേദമായതോടെ 130,766 പേരാണ് കൊവിഡ് മുക്തി നേടിയത്. 58,408 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2,278 പേരുടെ നില ഗുരുതരമായി തുടരുകയാണ്

അല്‍-ഹുഫുഫ് (980), റിയാദ് (342), അല്‍-മുബാറസ് (323), ദമാം (308), മക്ക (287), തായിഫ് (229), ജിദ്ദ (167), അബഹ (144) മദീന (132), ഖമിസ് മുഷൈത് (132), അല്‍ – ഖോബാര്‍ (94), നജ്റാന്‍ (88) എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച്ച ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്