Connect with us

Kerala

മുഖ്യമന്ത്രിയുടെ മറുപടി നിലനിൽക്കുന്നതല്ലെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം| മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ വക്താവായി മാറിയത് തന്നെ അതിശയിപ്പിക്കുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിക്ക് കൺസൾട്ടൻസി കരാർ നൽകിയതിൽ അസ്വാഭാവികതയില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി നിലനിൽക്കുന്നതല്ല. മുഖ്യമന്ത്രി പി ഡബ്ല്യു സിയുടെ വക്താവായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇ മൊബിലിറ്റി പദ്ധതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തള്ളിയിരുന്നു.

സെബി നിരോധിച്ച കമ്പനിയും കൺസൾട്ടൻസി നൽകിയ കമ്പനിയും തമ്മിൽ ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇത് പച്ചക്കള്ളമാണെന്നും എല്ലാ കാര്യങ്ങളും വ്യക്തമായി പഠിച്ചാണ് വാദങ്ങൾ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ താൻ ആഗ്രഹിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

Latest