Connect with us

Covid19

ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 5,29,580; മരണം 16,103

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5,29,580 ആയി. 16,103 പേരുടെ ജീവന്‍ മഹാമാരിയില്‍ പൊലിഞ്ഞു. 3,10,146 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയിലാണ് രാജ്യത്തെ ഭൂരിഭാഗം രോഗബാധിതരും. 1,59,133 ആണ് സംസ്ഥാനത്ത് നിലവില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍. 7,273 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 80,188 പേരെ രോഗം പിടികൂടിയിട്ടുണ്ട്. 2,558 പേര്‍ വൈറസിന് കീഴടങ്ങി. 78,355 ആണ് തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം. മരണം 1,025 ആണ്.

ഗുജറാത്ത് (സ്ഥിരീകരിച്ചത്: 30,773, മരണം: 1,790), യു പി (21,549- 649), രാജസ്ഥാന്‍ (16,944- 391), പശ്ചിമ ബംഗാള്‍ (16,711- 629), തെലങ്കാന (13,436- 243), ഹരിയാന (13,427- 218), മധ്യപ്രദേശ് (12,965- 550) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.