Connect with us

Gulf

പിതൃദിനാശംസ നേർന്ന് ശൈഖ് ഹംദാൻ

Published

|

Last Updated

ദുബൈ | ലോക പിതൃദിനത്തിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, പിതാവും, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന് ഹൃദയം നിറഞ്ഞ ആദരവർപിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ട്രിബ്യൂട്ട് ഉടൻ തരംഗമായി.

യു എ ഇയുടെ നേട്ടങ്ങളുടെ ദൃശ്യങ്ങളും ഇതിലുണ്ട്. ബുർജ് ഖലീഫയുടെ അതിശയകരമായ കാഴ്ച മുതൽ യു എ ഇയുടെ സമീപകാല ബഹിരാകാശ യത്നങ്ങൾ വരെ ശൈഖ് മുഹമ്മദിന്റെ ശബ്ദ പശ്ചാത്തലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

“യു എ ഇക്ക് വലിയ നേട്ടങ്ങളുണ്ട്, അവയിൽ ഞാനും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനും അഭിമാനിക്കുന്നു. എന്നിരുന്നാലും, ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം മനുഷ്യവികസനമാണ്. ഓരോ വ്യക്തിയിൽ നിന്നും ഒരു നേതാവിനെ സൃഷ്ടിക്കുക, എല്ലാം നേടുന്ന ഒരു നേതാവ്- ശൈഖ് മുഹമ്മദ് പറയുന്നു.

‘നേതാവ്, അധ്യാപകൻ, രക്ഷകർത്താവ്, മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ലോക പിതൃദിനം” -എന്നു പറഞ്ഞാണ് ശൈഖ് ഹംദാൻ വീഡിയോ അവസാനിപ്പിക്കുന്നത്. അരമണിക്കൂറിനുള്ളിൽ, ട്രിബ്യൂട്ട് ആയിരത്തോളം ലൈക്കുകൾ നേടി.