National
വന്ദേഭാരത് മിഷന്റെ കീഴില്‍ 2,50,087 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി| വന്ദേഭാരത് മിഷന്റെ കീഴില്‍ എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള സ്വകാര്യ വിമാനകമ്പനികളുമായി കൈകോര്‍ത്ത് നിരവധി ഇന്ത്യക്കാരെ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിക്കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി.
ഇന്ന് മാത്രം വിവിധ രാജ്യങ്ങളില്‍ നിന്ന് 6084 പേരെ ഇന്ത്യയിലേക്ക് എത്തിച്ചു. ലോകം മുഴുവനും പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്നതിനാല്‍ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നത് വന്ദേഭാരത് മിഷന്‍ ദൗത്യത്തിന്റെ കീഴിലാണ് നടക്കുന്നത്.
മെയ് ഏഴ് മുതലാണ് ദൗത്യം ആരംഭിച്ചത്. കഴിഞ്ഞ മാസം ആരംഭിച്ച ദൗത്യത്തിലൂടെ ഇത് വരെ വിദേശ രാജ്യങ്ങളിലുള്ള 2,50,087 ഇന്ത്യക്കാരെ തിരിച്ചുകൊണ്ട് വരാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----