Ongoing News
'ഐ ഒഎസ്' ഇനി 'ഐ ഫോണ്‍ ഒഎസ്'; 'ഐഫോണ്‍' 'ആപ്പിള്‍ ഫോണ്‍'; പേരുമാറ്റത്തിന് ഒരുങ്ങി ആപ്പിള്‍

കാലിഫോര്‍ണിയ | സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്തെ അതികായരായ ആപ്പിള്‍ ഒഎസിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും പേരുമാറ്റത്തിന് ഒരുങ്ങുന്നു. ഐ ഒഎസ് ഇനി ഐഫോണ്‍ ഒഎസ് എന്നായിരിക്കും അറിയപ്പെടുക. ഐഫോണ്‍ എന്നതിന് പകരം ആപ്പിള്‍ ഫോണ്‍ എന്ന് പുനര്‍നാമകരണം ചെയ്യും. അടുത്ത് ചേരുന്ന ആപ്പിളിന്റെ അന്താരാഷ്ട്ര ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആപ്പിളുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ സ്ഥിരമായി പുറംലോകത്തറിയിക്കുന്ന ജോണ്‍ പ്രൊസ്സറിന്റെ ട്വീറ്റിലാണ് ഇതുസംബന്ധിച്ച ആദ്യ സൂചന പുറത്തുവന്നത്. ഐഫോണ്‍ ഒഎസ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഇത് ശരിയെങ്കില്‍ ഐ ഒഎസിന്റെ വരാനിരിക്കുന്ന വെര്‍ഷനായ ഐഒഎസ് 14 ഐഫോണ്‍ ഒഎസ് 14 എന്നായിരിക്കും അറിയപ്പെടുക.
---- facebook comment plugin here -----