Connect with us

Eranakulam

ബാങ്കില്‍ നിന്ന് ധൃതിയില്‍ ഇറങ്ങുന്നതിനിടെ ചില്ലുവാതിലില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

Published

|

Last Updated

കൊച്ചി | ബാങ്കില്‍ നിന്ന് ധൃതിയില്‍ പുറത്തിറങ്ങുന്നതിനിടെ ചില്ലുവാതിലില്‍ ഇടിച്ച് ശരീരത്തിലേക്ക് ചില്ല് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. ചേരാനല്ലൂര്‍ സ്വദേശി ബീന (45) യാണ് മരിച്ചത്. പെരുമ്പാവൂര്‍ ബാങ്ക് ഓഫ് ബറോഡയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

ബാങ്കിലെ ആവശ്യങ്ങള്‍ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ബീന, മറന്നുവെച്ച താക്കോല്‍ എടുക്കുന്നതിനായി തിരികെയെത്തി. താക്കോല്‍ എടുത്ത് മടങ്ങുന്നതിനിടെ ശക്തിയായി ചില്ലുവാതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ചില്ലുവാതില്‍ തകര്‍ന്ന് ചില്ല് വയറ്റില്‍ തുളച്ചുകയറിയാണ് അപകടം.

സംഭവം നടന്നയുടന്‍ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest