Connect with us

National

ജമ്മുവില്‍ ഷെല്ലാക്രമണം: സൈനികന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ജമ്മു| പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു.

ഷെഹാപൂര്‍ കിര്‍നി മേഖലയില്‍ നടന്ന ഷെല്ലാക്രണത്തില്‍ 29കാരനായ സിപോയി ലുങ്കാബുയി അബോണ്‍ലി കൊല്ലപ്പെട്ടതെന്ന് പൂഞ്ച് എസ് എസ് പി രമേശ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.സിപോയിസ് ലിയന്‍കോത്തിയന്‍ സെന്‍ഗോണ്‍, ടാങ്‌സോയിക് ക്വിയാനിയുങ്കര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

പരുക്കേറ്റ സൈനികരെ ഉദ്ധംപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. മൂന്ന് സൈനികരും അസം റെജിമന്റ് 10ാം ബറ്റാലിയനില്‍ നിന്നുള്ളവരാണ്. വ്യാഴാഴ്ച രജൗരിയിലെയും പൂഞ്ച് ജില്ലയിലെയും നിയന്ത്രണരേഖയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും പ്രദേശവാസിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest