Connect with us

International

ചൈനയിലെ ഗ്യാസ് ടാങ്കര്‍ അപകടം; മരണം 18 ആയി

Published

|

Last Updated

ബീജിംഗ് | കിഴക്കന്‍ ചൈനയിലെ ഴെജിയാംഗ് പ്രവിശ്യയില്‍ ഇന്നലെ ഗ്യാസ് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. 166
പേര്‍ക്ക് പരുക്കേറ്റു. വെന്‍ലിംഗ് നഗരത്തിലെ ദേശീയ പാതയില്‍ ഉച്ചക്ക് നാലോടെയാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് ലോറിയുടെ ഭാഗങ്ങള്‍ തെറിച്ച് സമീപത്തെ വീടുകളും ഫാക്ടറി കെട്ടിടങ്ങളും മറ്റും തകര്‍ന്നു. നിരവധി വാഹനങ്ങളും കത്തിയമര്‍ന്നു.

ചൈനയിലെ കിഴക്കന്‍ തീരപ്രദേശങ്ങളായ നിംഗ്‌ബോ, വെന്‍ഴോ എന്നിവിടങ്ങളിലേക്ക് ഗ്യാസുമായി പോവുകയായിരുന്നു ടാങ്കര്‍. അപകടത്തിനുള്ള കാരണം അന്വേഷിച്ചു വരികയാണെന്ന് പ്രാദേശിക അധികൃതര്‍ പറഞ്ഞു. 34 അഗ്നിശമന വാഹനങ്ങളും നൂറോളം രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

---- facebook comment plugin here -----

Latest