Connect with us

Covid19

കൊവിഡ്; ബീജിംഗിന്റെ പല ഭാഗങ്ങളും വീണ്ടും അടച്ചു

Published

|

Last Updated

ബീജിംഗ് | ഇറച്ചി മാർക്കറ്റുമായി ബന്ധപ്പെട്ട് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തെക്കൻ ബീജിംഗിലെ പതിനൊന്ന് ജനവാസമേഖലകൾ അടച്ചിട്ടിരിക്കുയാണെന്ന് അധികൃതർ അറിയിച്ചു.

ഇതുവരെ ഏഴ് കേസുകളാണ് സിൻഫാദി ഇറച്ചി മാർക്കറ്റുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തതെന്നും ഇന്ന് മാത്രം ആറെണ്ണം സ്ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു. സമീപത്തുള്ള ഒമ്പത് സ്‌കൂളുകളും കിന്റർഗാർട്ടനുകളും അടച്ചു.

Latest