Connect with us

Covid19

സഊദിയിലെ അല്‍ജൗഫില്‍ 77 പള്ളികള്‍ കൂടി തുറക്കും

Published

|

Last Updated

റിയാദ്  | കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയിലെ വടക്കന്‍ പ്രവിശ്യയായ അല്‍ജൗഫില്‍ അടച്ചിരുന്ന 77 പള്ളികള്‍ കൂടി നിസ്‌കാരത്തിനായി തുറന്ന് കൊടുക്കുമെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മേഖലയില്‍ ആരോഗ്യ സുരക്ഷ പാലിച്ച് കൊണ്ട് തുറന്ന് കൊടുത്ത പള്ളികളുടെ എണ്ണം 175 ആയി .

പള്ളികളില്‍ സാമൂഹിക അകലം പാലിക്കുന്നതിനും ആളുകളുടെ തിരക്ക് ഒഴിവാക്കാനും, കൂടുതല്‍ പള്ളികള്‍ തുറന്നു കൊടുക്കുന്നതോടെ സാധിക്കുമെന്ന് അല്‍ജാഫിലെ ഇസ്ലാമിക് അഫയേഴ്‌സ് വക്താവ് അവാദ് അല്‍അന്‍സി പറഞ്ഞു. വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി പ്രവിശ്യയിലെ പള്ളികളിലേക്ക് പ്രവേശനം നിര്‍ത്തിവെച്ചിരുന്നു. മയ് 31 നാണ് സുരക്ഷാ നടപടികള്‍ പാലിച്ച് കൊണ്ട് പള്ളികള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്.