Connect with us

Ongoing News

വായിക്കാത്ത ട്വീറ്റുകൾ ഇനി റീട്വിറ്റ് ചെയ്യാനാകില്ല; പുതിയ ഫീച്ചറുമായി ട്വിറ്റർ

Published

|

Last Updated

വാഷിംഗ്ടൺ| നിശ്ചിത സമയത്തിന് ശേഷം ട്വീറ്റുകൾ അപ്രത്യക്ഷമാകുന്ന ഫ്‌ളീറ്റ്‌സ് ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ച് മണിക്കൂറുകൾകക്കം തന്നെ ആഗോളതലത്തിൽ മറ്റൊരു ഫീച്ചറുമായി ട്വിറ്റർ രംഗത്ത്. ട്വീറ്റുകൾ വായിക്കാതെ റീട്വീറ്റ് ചെയ്യുന്നത് തടയുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിക്കുന്നത്. വ്യാജവാർത്തകൾ പ്രചരിക്കുന്നത് നിയന്ത്രിക്കുകയണ് ഇതിലൂടെ ട്വിറ്റർ ലക്ഷ്യമിടുന്നത്. ഇത് നിലവിൽ വന്നാൽ ട്വിറ്റുകൾ തുറന്നു വായിച്ച ശേഷം മാത്രമേ റീട്വീറ്റ് ഓപ്ഷൻ ലഭിക്കുകയുള്ളൂ.

നിലവിൽ ഈ സവിശേഷത ആൻഡ്രോയിഡിൽ മാത്രമാണ് ലഭിക്കുക. വെെകാതെ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും ഇത് ലഭ്യമാക്കുമെന്നും ട്വിറ്റർ കേന്ദ്രങ്ങൾ വ്യക്തമാക്കി. എന്താണ് മറ്റുള്ളവരുമായി പങ്കിടുന്നതെന്ന് ഉപയോക്താക്കളെ കൂടുതൽ ബോധവാന്മാരാക്കാനാണ് പുതിയ ഫീച്ചർ കൂട്ടിച്ചേർക്കുന്നതെന്നും അവർ അറിയിച്ചു.

5 ജി കണക്റ്റിവിറ്റിയെ കുറിച്ചും കൊവിഡ്-19 നെ കുറിച്ചുമുള്ള ട്വീറ്റിലെ യഥാർഥവസ്തുതകൾ കമ്പനി അടുത്തിടെ കൂടുതലായി പരിശോധിക്കാൻ തുടങ്ങിയിരുന്നു. തുടർച്ചയായി തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്ന സാഹചര്യത്തിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്താൻ ട്വിറ്റർ ഒരുങ്ങുന്നത്.

---- facebook comment plugin here -----

Latest