Connect with us

Covid19

സഊദിയില്‍ ആറ് നഗരങ്ങളില്‍ പനി ക്ലിനിക്കുകള്‍ ആരംഭിച്ചു

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം ആറ് നഗരങ്ങളില്‍ 31 പനി ക്ലിനിക്കുകള്‍ ആരംഭിച്ചു. കൊവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന എല്ലാവര്‍ക്കും ഈ കേന്ദ്രങ്ങളില്‍ പരിശോധന നടത്താം. രാജ്യത്ത് കഴിയുന്ന അനധികൃത താമസക്കാര്‍ക്കും ഈ സേവനം ലഭ്യമാണ്.

എല്ലാ ദിവസവും 24 മണിക്കൂറും ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വളരെ വേഗത്തില്‍ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ ആരംഭിച്ചത്. റിയാദ്, ജിദ്ദ, മക്ക, മദീന, അല്‍ അഹ്‌സ, ഖസീം എന്നീ നഗരങ്ങളിലാണ് ക്ലിനിക്കുകള്‍ ആരംഭിച്ചതെന്നും വരും ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ നഗരങ്ങളില്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു.

റിയാദിലെ പനി ക്ലിനിക്കുകള്‍: അല്‍ മാനാര്‍ മെഡിക്കല്‍ സെന്റര്‍, അല്‍ മന്‍സൂറ മെഡിക്കല്‍ സെന്റര്‍, സുലൈമാനിയ മെഡിക്കല്‍ സെന്റര്‍, അസീര്‍ മെഡിക്കല്‍ സെന്റര്‍, ബദര്‍ മെഡിക്കല്‍ സെന്റര്‍, അരീജ അല്‍ ഔസത്ത് മെഡിക്കല്‍ സെന്റര്‍.

മക്ക : അല്‍ മന്‍സൂര്‍ മെഡിക്കല്‍ സെന്റര്‍, അബൂ അര്‍വാ മെഡിക്കല്‍ സെന്റര്‍, ഖാലിദിയ മെഡിക്കല്‍ സെന്റര്‍, ശരായ അല്‍ മുജാഹിദീന്‍ മെഡിക്കല്‍ സെന്റര്‍, അല്‍ ഹദ്ദ മെഡിക്കല്‍ സെന്റര്‍.

ജിദ്ദ: കിംഗ് ഫഹദ് ഹോസ്പിറ്റല്‍, കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍, അല്‍ താഗര്‍ ഹോസ്പിറ്റല്‍, കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ്, ഈസ്റ്റ് ജിദ്ദ ജനറല്‍ ഹോസ്പിറ്റല്‍

മദീന: അല്‍ ഖാലിദിയ മെഡിക്കല്‍ സെന്റര്‍, അല്‍ നസര്‍ മെഡിക്കല്‍ സെന്റര്‍, അല്‍ ഈദ്ദ മെഡിക്കല്‍ സെന്റര്‍

അല്‍ ഖസീം: അല്‍ ബുക്കെറിയ ഹോസ്പിറ്റല്‍, ഖുബതുല്‍ ആം ഹോസ്പിറ്റല്‍, ശര്‍ഖ്ല്‍ ഫായിസിയാ മെഡിക്കല്‍ സെന്റര്‍, അല്‍ ബദായിഉ ഹോസ്പിറ്റല്‍, കിംഗ് ഖാലിദ് മെഡിക്കല്‍ സെന്റര്‍, നബ്ഹാനിയ ഹോസ്പിറ്റല്‍, അസ്‌വ ഖൂര്‍ ഹോസ്പിറ്റല്‍, ളരിയ ഹോസ്പിറ്റല്‍, ഖാസീബ ഹോസ്പിറ്റല്‍, ഉയൂണ്‍ അല്‍ ജവാ ഹോസ്പിറ്റല്‍, അല്‍ അസ്‌യാഹ് ഹോസ്പിറ്റല്‍. അല്‍ അഹ്‌സയിലെ അല്‍ മുഅല്ലീന്‍ ഹോസ്പിറ്റലിലും സേവനം ലഭിക്കും.