Gulf
ചങ്ങരംകുളം സ്വദേശി അബുദാബിയില്‍ നിര്യാതനായി

അബുദാബി | മലപ്പുറം ചങ്ങരംകുളം കോക്കൂര്‍ സി എച് നഗറില്‍ പരേതനായ അറക്കല്‍ ബാവുവിന്റെ മകന്‍ മൊയ്തീന്‍കുട്ടി(55) അബൂദാബിയില്‍ നിര്യാതനായി. കഴിഞ്ഞ മാസം 30 ന് കോവിഡ് പരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൊയ്തീന്‍കുട്ടി ഹൃദയാഘാതം മൂലമാണ് മരിച്ചത്.
യു എ ഇ പ്രതിരോധ മന്ത്രാലയ ജീവനക്കാരനായിരുന്നു. അബുദാബി സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ: റസിയ. മക്കള്‍ : റസ്മിയ, റാഷിദ്, ഷാഹിദ്. മരുമകന്‍: ഷബീര്‍.
---- facebook comment plugin here -----