Covid19
വെബ്‌കോ ആപ്പിനായുള്ള സര്‍ക്കാറിന്റെ ഓട്ടം കൊവിഡ് പ്രതിരോധത്തിനുള്ള ഓട്ടത്തേക്കാള്‍ വേഗത്തില്‍: കെ മുരളീധരന്‍

കോഴിക്കോട് | മദ്യവില്‍പ്പക്ക് ആപ്പ് തയ്യാറാക്കാനുള്ള സര്‍ക്കാറിന്റെ ഓട്ടം കോവിഡിനെ പ്രതിരോധിക്കാനുള്ള ഓട്ടത്തേക്കാള്‍ വേഗതയിലാണെന്ന് കെ മുരളീധരന്‍ എം പി. ബീവറേജസില്‍ കൂടി മദ്യം വില്‍ക്കുന്നതിന് ഒപ്പം ബാറുകളില്‍ കൂടിയും മദ്യം വിറ്റാല്‍ രാഗവ്യാപനത്തിന് ഒപ്പം മദ്യവ്യാപനവും ഉണ്ടാകും. ഇത് സര്‍ക്കാറിന് ആപ്പാവുമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. മുഖ്യമന്ത്രിയെ പേടിച്ച് ആരും മിണ്ടാത്തതാണെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ പരീക്ഷ നടത്താനുള്ള നീക്കം കുട്ടികളെ മാനസിക സംഘര്‍ഷത്തിലേക്ക് തള്ളി വിടും. പലയിടങ്ങളും പെട്ടെന്ന് കണ്ടൈന്‍മെന്റ് സോണ്‍ ആവുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് ചിലര്‍ക്ക് പരീക്ഷയെഴുതാന്‍ പറ്റാതാവും. ഇത് കുട്ടികളെ വലിയ മാനസിക സംഘര്‍ഷത്തിലെത്തിക്കും.
സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ യു ഡി എഫ് എടുത്ത നിലപാടിനാല്‍ തന്നെയാണ് സര്‍ക്കാറിന് കരാറില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നത്. കമ്പനിയോട് അവരുടെ പേരും ചിഹ്നവും ഉപയോഗിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടപ്പോള്‍ തന്നെ അവര്‍ക്ക് മടുത്തിരുന്നു. ശരീരഭാഗങ്ങള്‍ ചേതിക്കപ്പെട്ട ശൂര്‍പ്പണഖയുടെ അവസ്ഥയിലായപ്പോഴാണ് കമ്പനി പിന്‍വാങ്ങിയത്. വിഷയത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന നിലപാടുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും.
ആരാധനാലയങ്ങളുടെ പണമെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താല്‍ എന്താണ് സംഭവിക്കുക എന്നതിന്റെ ഉദാഹരമാണ് കഴിഞ്ഞ ദിവസം തിരിവിതാംകൂര്‍ ദേവസ്വമെടുത്ത തീരുമാനം. ണമില്ലാത്തതിനാല്‍ നിലവിളക്കുകള്‍ വില്‍ക്കാന്‍ പോകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.