Gulf
മതനിന്ദ: സഊദിയിലെ ജിസാന്‍ സര്‍വകലാശാലയില്‍ നിന്നും ഇന്ത്യക്കാരനെ പിരിച്ചുവിട്ടു

ജിസാന്‍ | മതനിന്ദയുടെ പേരില്‍ സഊദിയിലെ ജിസാന്‍ സര്‍വകലാശാലയില്‍ നിന്നും ഇന്ത്യക്കാരനെ പിരിച്ചുവിട്ടു. സര്‍വകലാശാല ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. മുസ്ലിംകളെ മോശമാക്കി ചിത്രീകരിച്ച പോസ്റ്ററാണ് ഇന്ത്യന്‍ പ്രൊഫസറായ ഡോ. നീരജ് ബേദിയെ പുറത്താക്കാന്‍ കാരണമായത്. ഇദ്ദേഹത്തിന്റെ പേരു വിവരങ്ങള്‍ സര്‍വകലാശാല പ്രസിദ്ധപ്പെടുത്തിയില്ലെങ്കിലും വിവരമറിഞ്ഞ് നിരവധി പേരാണ് ഇദ്ദേഹത്തിന്റെ പേര് സഹിതം കമന്റുകളുമായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ എട്ടു വര്‍ഷമായി ജിസാനിലെ കോളജ് ഓഫ് പബ്ലിക് ഹെല്‍ത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവനായി സേവനമനുഷ്ടിച്ചു വരികയായിരുന്നു നീരജ് ബേദി. കൊവിഡ് പരത്തിയത് മുസ്‌ലിംകളാണെന്നും മറ്റും പറഞ്ഞ് ഇസ്ലാം മതത്തെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റാണ് ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്തത്. ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന് അപകടകരമാണെന്ന് സര്‍വകലാശാല അറിയിച്ചു. മതനിന്ദയുടെ പേരില്‍ ആദ്യമായാണ് സഊദിയില്‍ ഇന്ത്യക്കാരനെ പിരിച്ചുവിടുന്നത്.