Covid19
സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തരില്ല

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. അതേ സമയം ഇന്ന് രോഗമുക്തരില്ല. കണ്ണൂര്‍ 5 , മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇതില്‍ നാല് പേര്‍ വിദേശത്തുനിന്നും വന്നവരാണ്.
നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്.ഇതില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍നിന്നാണ്. തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുമാണ് ഓരോരുത്തര്‍ വന്നത്.
സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 142 പേര്‍ ചികിത്സയിലാണ് 72000 പേര്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 46,958 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 45,527 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
ആകെ 33 ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ട്. പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍, കോട്ടയം കോരുത്തോട് പഞ്ചായത്തുകള്‍ എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്.