Connect with us

Covid19

കേരളത്തില്‍ മദ്യശാലകള്‍ ബുധനാഴ്ച തുറക്കും

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന അടച്ചിട്ട സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ ബുധനാഴ്ച തുറക്കും. ബീവറേജസ് കോര്‍പറേഷന്റേയും കണ്‍സ്യൂമര്‍ ഫെഡിന്റേയും മുഴുവന്‍ മദ്യശാലകളും ബുധനാഴ്ച തുറന്ന് പ്രവര്‍ത്തിച്ചേക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബീവറേജസ് കോര്‍പറേഷന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും കടകള്‍ക്ക് പുറമെ ബാറുകളിലെ പ്രത്യേക കൗണ്ടറുകളില്‍ നിന്നും മദ്യ വില്‍പ്പനക്ക്‌ ലൈസന്‍സുള്ള ക്ലബ്ബുകളില്‍ നിന്നും മദ്യം പാര്‍സല്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബീവറേജസ് കോര്‍പറേഷന്റെ അതേ വിലക്കാകും ബാറുകളില്‍ നിന്നും മദ്യം നല്‍കുക.

കൊവിഡ് പശ്ചാത്തലത്തില്‍ മദ്യശാലകള്‍ക്ക് മുമ്പില്‍ ക്യൂ നിന്ന് മദ്യം വാങ്ങാന്‍ കഴിയില്ല. സര്‍ക്കാര്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്തവര്‍ക്കാകും മദ്യം ലഭിക്കുക. ഓണ്‍ലൈന്‍ ബുക്കിന്റെ അടിസ്ഥാനത്തില്‍ എത്തുന്നവരില്‍ അഞ്ച് പേര്‍ക്ക് മാത്രമാകും ഒരേ ദിവസം മദ്യശാലകള്‍ക്ക് മുമ്പില്‍ നില്‍ക്കാന്‍ കഴിയുക.

മദ്യശാലകളുടെ പ്രവര്‍ത്ത സമയം കുറക്കും. നിലവില്‍ ഏഴ് വരെയാണ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. ഇതിനുള്ളില്‍ മദ്യശാലകള്‍ പൂട്ടുന്ന നിലപാടാകും സംസ്ഥാനം കൈകൊള്ളുക.

Latest