Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; നെഗറ്റീവ് കേസുകളില്ല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആര്‍ക്കും നെഗറ്റീവ് ഇല്ല. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടു വീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പോസിറ്റീവ് ആയവരില്‍ ഏഴു പേര്‍ വിദേശത്തു നിന്നു വന്നവരാണ്. തമിഴ്‌നാട്ടില്‍നിന്നു വന്ന നാലു പേര്‍ക്കും മുംബൈയില്‍നിന്നു വന്ന രണ്ടു പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. മൂന്നു പേര്‍ക്ക് രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്.

സംസ്ഥാനത്ത് ഇതുവരെ 576 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 80 പേര്‍ ചികിത്സയിലുണ്ട്. 48825 പേരാണ് നിരീക്ഷണത്തിലുള്ളത്. 48287 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രികളിലുമാണ്. 122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മലപ്പുറം ജില്ലയിലാണ് 36 പേരെ. കോഴിക്കോട് 17, കാസര്‍കോട് 16 എന്നിങ്ങനെയാണ് ഇന്ന് കൂടുതല്‍ പേരുള്ള ജില്ലകള്‍. വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ആശുപ്ത്രിയില്‍ കഴിയുന്നത് വയനാട് ജില്ലയിലാണ്. 19 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.