Connect with us

Covid19

സഊദിയില്‍ 2788 ഇന്ത്യക്കാര്‍ക്ക് കൊവിഡ്; 21 പേര്‍ മരിച്ചു

Published

|

Last Updated

റിയാദ് | കൊവിഡ് ബാധിച്ച് സഊദിയില്‍ ഇതുവരെ 21 ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ഇതില്‍ ആറു പേര്‍ മലയാളികളാണ്. മഹാരാഷ്ട്ര- അഞ്ച്, തെലുങ്കാന- നാല്, ബീഹാര്‍, ഉത്തര്‍പ്രദേശ്- മൂന്നുപേര്‍ വീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്ക്. 2788 ആണ് ഇതുവരെ കോവിഡ് പോസിറ്റീവായ ഇന്ത്യക്കാരുടെ എണ്ണം.

പേര് രജിസ്റ്റര്‍ ചെയ്ത മുഴുവനാളുകളേയും ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കുമെന്നും രജിസ്റ്റര്‍ ചെയ്ത അറുപതിനായിരം പേരില്‍ പകുതിയിലധികം പേരും മലയാളികളാണെന്നും ഔസാഫ് ചോദ്യത്തിനുത്തരമായി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാല്‍പ്പതോളം പത്രപ്രതിനിധികള്‍ പങ്കെടുത്തു. ജിദ്ദയില്‍ നിന്ന് സി ജി മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, അസിം അന്‍വര്‍ (റിയാദ്), ഹംന മറിയം (ജിദ്ദ) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Latest