Connect with us

Saudi Arabia

മലപ്പുറം വെള്ളില സ്വദേശി സഊദിയില്‍ നിര്യാതനായി

Published

|

Last Updated

മക്ക | മലപ്പുറം വെള്ളില സ്വദേശി സഊദിയിലെ മക്കയില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. വെള്ളില കോഴിക്കോട്ടുപറമ്പ് പുത്തന്‍ വീട് പരേതനായ വട്ടംതൊടി അഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുല്ല (35) യാണ് മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ വെച്ച് മരിച്ചത്.

ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് രോഗം പിടിപെട്ടത്. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി മക്കയിലെ ആശുപത്രില്‍ പ്രവേശിപ്പിക്കുകയായിരുന്നു,

മാതാവ് : ആഇശ, ഭാര്യ : തസ്ലിയ, മക്കള്‍ : നിസ്വ , അജ്‌വ എം അംജദ് , ഹയാന്‍

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖബറടക്കം മക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

---- facebook comment plugin here -----

Latest