Connect with us

Gulf

മലപ്പുറം മക്കരപറമ്പ് സ്വദേശി മദീനയില്‍ പനിബാധിച്ച് മരിച്ചു

Published

|

Last Updated

മദീന | മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി മദീനയില്‍ പനിബാധിച്ച് മരിച്ചു. മക്കരപറമ്പ് പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരീക്കത്ത് അബൂബക്കര്‍ ഹാജിയുടെ മകന്‍ ഹംസ (59) യാണ് മരിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്ന് മദീനയിലെ ഡോ.ഹാമിദ് സുലൈമാന്‍ അല്‍ അഹ്മദി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ നാല്‍പത്തി രണ്ട് വര്‍ഷമായി അല്‍ബൈക്ക് ഫാസ്റ്റ് ഫുഡ് സ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. ദീര്‍ഘകാലം ജിദ്ദയിലായിരുന്ന ഹംസ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മദീനയിലേക്ക് മാറിയത്. നിലവില്‍ മദീന ഏരിയ മാനേജറായു പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഭാര്യമാര്‍: സുനീറ, സുഹ്‌റ. മക്കള്‍: അന്‍വര്‍ അലി, അബ്ദുല്‍ സല്‍മാന്‍, റൂബിയാത്ത്, അബ്ദല്‍ മനാഫ്, ഹിദ, ഹിശാം, യസാന്‍. മരുമക്കള്‍: ഷംന, ഷബീബ. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, അബ്ദുല്‍ അസീസ്, ഉബൈദ്, സലാം, ശരീഫ്, അലി, സൈനബ, സലീന.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മദീനയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest