Connect with us

National

സിഡിഎസും സൈനിക മേധാവികളും വൈകീട്ട് ആറിന് മാധ്യമങ്ങളെ കാണുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ചീഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ബിപിന്‍ റാവത്തും മൂന്ന് സൈനിക മേധാവികളും ഇന്ന് ആറ് മണിക്ക് മാധ്യമങ്ങളെ കാണും. രാജ്യവ്യാപക ലോക്ഡൗണ്‍ നിലനില്‍ക്കെ സൈനിക മേധാവികളുടെ വാര്‍ത്താ സമ്മേളനത്തിന് അതീവ പ്രാധാന്യം കല്‍പിക്കപ്പെടുന്നു. നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സൈനിക മേധാവിമാരുമായും സിഡിഎസുമായും വ്യാഴാഴ്ച ചര്‍ച്ച നടത്തിയിരുന്നു. കൊവിഡിന് എതിരായ പോരാട്ടത്തില്‍ ജനങ്ങളേയും സര്‍ക്കാരിനേയും സഹായിക്കുന്നതിന് കല്‍പനകള്‍ക്കപുറത്തേക്കും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ബിപിന്‍ റാവത്ത് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

Latest