ബി എസ് എൻ എല്ലിൽ സുഹൃത്തിന് റീചാർജ് ചെയ്താൽ ഡിസ്കൗണ്ട്

Posted on: April 30, 2020 12:46 pm | Last updated: April 30, 2020 at 12:46 pm


ന്യൂഡൽഹി | മറ്റൊരാൾക്ക് റീചാർജ് ചെയ്തുകൊടുത്താൽ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുന്ന ഓഫറുമായി ബി എസ് എൻ എൽ. ലോക്ക്ഡൗൺ കാലത്തെ റീചാർജ് ചെയ്തുകൊടുക്കുന്ന രീതി വ്യാപകമായപ്പോഴാണ് ഓഫറുമായി ബി എസ് എൻ എൽ രംഗത്തെത്തിയത്.

നേരത്തേ സമാനമായ ഓഫർ മറ്റ് ടെലികോം കന്പനികൾ അവതരിപ്പിച്ചിരുന്നു. നാല് ശതമാനം വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുന്ന ഓഫർ അടുത്ത മാസം 31 വരെയാണ്. അപ്‌നോ കി മദദ് സേ റീചാർജ്, ഘർ ബൈതെ റീചാർജ് എന്നിങ്ങനെ രണ്ട് പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അപ്‌നോ കി മദദ് സേ റീചാർജ് വഴിയാണ് സുഹൃത്തിന് റീചാർജ് ചെയ്യാൻ സാധിക്കുക.

ഒരു ബിഎസ്എൻഎൽ യൂസറിന് മറ്റൊരു സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ ബിഎസ്എൻഎൽ നമ്പർ റീചാർജ് ചെയ്ത് നൽകാം. നാല് ശതമാനം ഡിസ്‌കൗണ്ട് ആണ് ഇതിലൂടെ ഒരു ബിഎസ്എൻഎൽ യൂസറിന് ലഭിക്കുക, ഇതോടെ ക്യാഷ്ബാക്കിനും അർഹത നേടാം. ഘർ ബൈതെ റീചാർജിൽ യൂസറിന് ബിഎസ്എൻഎൽ ഒഫീഷ്യലിനോട് റീചാർജിനായി റിക്വെസ്റ്റ് നൽകാം.