Connect with us

Kannur

ഇരിട്ടി പാറകണ്ടം സ്വദേശി ദമാമിൽ നിര്യാതനായി

Published

|

Last Updated

ദമാം | ഇരിട്ടി പാറകണ്ടം സ്വദേശി ദമാമിലെ അബ്‌ഖൈഖിൽ നിര്യാതനായി. കണ്ണൂർ ഇരിട്ടി വിളക്കോട് പാറകണ്ടം പൂക്കോത്ത് കുറിക്കളവിട അബ്ദുൽ ഖാദറിന്റെ മകൻ അബ്ദുൽ സമദ്(53) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. ഷുഗർ ബാധിച്ചതിനെ തുടർന്ന് അബ്‌ഖൈഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ദമാമിലും സ്വദേശത്തും സുന്നി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അബ്ദുൽ സമദ്  ദീർഘകാലം എസ്‌ വൈ എസ് ഭാരവാഹിയായിരുന്നു. കേരളത്തിലെ എല്ലാ ദീനീ സ്ഥാപനങ്ങളെയും അകമഴിഞ്ഞു സഹായിച്ചിരുന്ന വ്യക്തിത്വത്തിന് ഉടമകൂടിയായിരുന്നു. പാറകണ്ടം മഹല്ല് സെക്രട്ടറിയായും  ദമാമിൽ നിരവധി ദീനീ സ്ഥാപങ്ങളുടെ കമ്മിറ്റികളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഐ സി എഫ് അബ്‌ഖൈഖ് യൂനിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചു വരിയായിരുന്നു.

മാതാവ്: പരേതയായ സുഹ്‌റ പി കെ, ഭാര്യ: സുഹ്റ, മക്കൾ: സൈനുൽ ആബിദ് (ആർ എസ് സി അബ്‌ഖൈഖ് സെക്ടർ കലാലയം കൺവീനർ) , ഖാസിം, അനീസ് (എസ് എസ് എഫ് പാറക്കണ്ടം യൂനിറ്റ് സെക്രട്ടറി), ഹഫ്സ. മരുമക്കൾ: ഫാത്തിമത്തു സഹ്‌റ, മുഹമ്മദ് റയ്യാൻ, മുഹമ്മദ് അംജദ്, ബീവി.

നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി സ്പോൺസറും മകൻ സൈനുൽ ആബിദും ഐ.സി.എഫ് പ്രവർത്തകരും രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അബ്‌ഖൈക്കിൽ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

---- facebook comment plugin here -----

Latest