Connect with us

Gulf

കാസര്‍കോട് പള്ളം സ്വദേശി അബൂദബിയില്‍ നിര്യാതനായി

Published

|

Last Updated

അബൂദബി | കാസര്‍കോട് പുളിക്കൂര്‍ പള്ളം സ്വദേശി എം എച്ച് മൊയ്തീന്‍ കുട്ടി (65) അബൂദബിയില്‍ നിര്യാതനായി. മധൂര്‍ ഹസന്‍കുട്ടി-മറിയുമ്മ ദമ്പതികളുടെ മകനാണ്. അബൂദബി അല്‍ ബത്തീന്‍ ഏരിയയില്‍ സ്വദേശിയുടെ വീട്ടിലെ കാര്യസ്ഥനായിരുന്നു മൊയ്തീന്‍ കുട്ടി. ഭാര്യ : ബീഫാത്വിമ. മക്കള്‍ : ഹസ്സന്‍ സിനാന്‍, സ്വലാഹുദ്ദീന്‍, ഫര്‍സീന. സഹോദരങ്ങള്‍ : എം എച്ച് മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, ജമീല, സുഹ്‌റ, സുബൈദ. മരുമകന്‍ : റഫീഖ് മുളിയാര്‍.

അല്‍ ഐന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി യു എ ഇ യില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest