Connect with us

Gulf

റമസാന്‍ മാസപ്പിറവി നിരീക്ഷിക്കുക : സഊദി സുപ്രീം കോടതി

Published

|

Last Updated

ദമാം | സഊദിയില്‍ റമസാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്നും മാസപ്പിറവി കാണുന്നവര്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ ഉടന്‍ അറിയിക്കണമെന്നും സുപ്രീം കോടതി വിശ്വാസികളോട് ആഹ്വാനം ചെയ്തു.

നഗ്‌ന നേത്രങ്ങളിലൂടെയോ, ടെലസ്‌കോപ് ഉപയോഗിച്ചോ മാസപ്പിറവി കണ്ടാല്‍ ഏറ്റവും അടുത്തുള്ള കോടതിയില്‍ അക്കാര്യം അറിയിക്കുകയും പ്രസ്തുത സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.