Connect with us

Ongoing News

കൊവിഡ്: സഊദിയിൽ മരണം എട്ടായി

Published

|

Last Updated

ദമാം | കൊവിഡ് ബാധിച്ച് സഊദിയിൽ ഇന്ന് നാലുപേർ കൂടി മരിച്ചതോടെ രാജ്യത്ത് മരണപെട്ടവരുടെ എണ്ണം എട്ടായി ഉയർന്നു. സഊദിയിൽ പുതുതായി 96 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,299 ആയതായി സഊദി വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.

പുതുതായി രോഗ ബാധ സ്ഥിരീകരിച്ചവർ: റിയാദ് (27),  ദമാം (23 ), മദീന(14), ജിദ്ദ (12 ), മക്ക(7), ഖോബാർ (4),  ദഹ്റാന് (2),ഖതീഫ് (1),രാസ്തനൂറാ (1), സൈഹാത്ത് ഹുഫൂഫ് (1), ത്വാഇഫ് (1), ഖമീസ് മുശൈത്ത് (1), തബൂക് (1).

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 29 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രോഗമുക്തിനേടിയവരുടെ എണ്ണം  66 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു.

Latest