Connect with us

Gulf

യു എ ഇയിലെ റാക് ഇക്കോണമി ഹാപ്പിനെസ് സെന്റര്‍ അടക്കും

Published

|

Last Updated

റാസ് അല്‍ ഖൈമ | കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള നടപടികളുടെയും ഭാഗമായി റാസ് അല്‍ ഖൈമ എക്കോണാമി ഉപഭോക്തൃ കേന്ദ്രം അടക്കും.

ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് 29 മുതൽ ഇലക്ട്രോണിക് ചാനലുകള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

ലൈസന്‍സ് പുതുക്കല്‍, റദ്ദാക്കല്‍, ലംഘനങ്ങള്‍ക്കുള്ള നടപടികള്‍, പരാതികള്‍ എന്നിവക്ക് വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇടപാടുകള്‍ പൂര്‍ത്തിയാക്കാം എന്ന് ഡയറക്ടര്‍ ജനറല്‍ അബ്ദുര്‍റഹ്മാന്‍ അല്‍ നഖ്ബി പറഞ്ഞു.

Latest