Connect with us

Covid19

ഇന്ന് രാത്രി എട്ടിനും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രാജ്യത്ത അഭിസംബോധന ചെയ്യും. ട്വിറ്റര്‍ വഴി പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാത്രി എട്ടിന് നടക്കുന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് വിഷയത്തില്‍ രണ്ടാം തവണയാണ് മോദി രാജ്യത്തോട് സംസാരിക്കുന്നത്. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിലാണ് മോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പലരും അടച്ചുപൂട്ടലുകളെ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്ന് കഴിഞ്ഞി ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയുമുണ്ടായി. ദയവായി നിങ്ങള്‍ സ്വയം സുരക്ഷിതരാകണമെന്നും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ക് ഡൗണിലേക്ക് കടന്നിട്ടും ചുരുക്കും ചില ജനങ്ങള്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇതും നിയന്ത്രിക്കുന്ന തരത്തിലുള്ള പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

Latest