Connect with us

Covid19

കോഴിക്കോട്ട് ഒരാള്‍ക്കു കൂടി കൊവിഡ്

Published

|

Last Updated

കോഴിക്കോട് | ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് ബാധിച്ചതായി സ്ഥിരീകരണം. ബീച്ച് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളയാളുടെ സാമ്പിള്‍ ഫലമാണ് പോസിറ്റീവായത്. ജില്ലാ കലക്ടറുടെ വാര്‍ത്താക്കുറിപ്പിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. കണ്ണൂര്‍ സ്വദേശിയാണ് ഇയാളെന്ന് സൂചനയുണ്ട്. ഇതോടെ കോഴിക്കോട് ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നായി. നേരത്തെ കുറ്റ്യാടിയിലും കൊടുവള്ളിയിലും ഓരോ കേസുകള്‍ കണ്ടെത്തിയിരുന്നു.

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കലക്ടര്‍ അറിയിച്ചു. ഇവര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും ആശങ്കയുടെ സാഹചര്യമില്ലെന്നും കലക്ടര്‍ പറഞ്ഞു.