Connect with us

Covid19

സഊദിയില്‍ 119 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 511 ആയി

Published

|

Last Updated

ദമാം  | സഊദിയില്‍ 119 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 511 ആയതായി സഊദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ അലി റിയാദില്‍ നടന്ന പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .

119 കേസുകളില്‍ 72 മക്ക, 34 റിയാദ് , ദമാം , ഖതീഫ് എന്നിവിടങ്ങളില്‍ നാലെണ്ണവും , അല്‍ഹസ്സ , അല്‍ഖോബാര്‍ എന്നിവിടിങ്ങളില്‍ മൂന്നെണ്ണവും ദഹ്‌റാനില്‍ ധഹ്‌റാനില്‍ ഒന്നും , ഖസീമില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വൈറസ് വ്യാപനത്തെ തടയുന്നതിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാത്രി എട്ടുമണിക്ക് കടകള്‍ അടക്കും . രാവിലെ ആറുമുതല്‍ വൈകീട്ട് എട്ടുമണിവരെയാണ് കടകളുടെ പ്രവൃത്തി സമയം നിശ്ചയിച്ചിട്ടുണ്ട് . സൂപ്പര്‍മാര്‍ക്കറ്റുകള്‍ , പെട്രോള്‍ പമ്പുകള്‍ , മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Latest