Connect with us

Covid19

ജില്ലകള്‍ അടച്ചിടില്ല; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 വ്യാപിക്കുന്ന സാഹ ചര്യത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടുവാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ഏഴ് ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

അതേസമയം, നേരത്തെ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 75 ജില്ലകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഇതില്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ അടച്ചിടാനായിരുന്നു നിര്‍ദേശം.