Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 52 ആയി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് പന്ത്രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. കാസര്‍കോട് ആറ്, എറണാകുളം മൂന്ന്, കണ്ണൂര്‍ മൂന്ന് എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്്. ഇവരെല്ലാം ഗല്‍ഫില്‍ നിന്ന് എത്തിയവരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത് 70 പേരാണ്. 53013 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 228 പേര്‍ ആശുപത്രികളിലാണ്. 2556 പേര്‍ രോഗം ഭേദമായതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കടുത്ത മുന്നറിയിപ്പ് നല്‍കുന്നതിനിടെയിലും ഒരു വിഭാഗം മാത്രം നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല.

Latest