Connect with us

Gulf

ഹൃദയാഘാതം; മലപ്പുറം മോങ്ങം സ്വദേശി മക്കയില്‍ നിര്യാതനായി

Published

|

Last Updated

ദമാം | മക്കയില്‍ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം മോങ്ങം തൃപ്പനച്ചി മൂന്നാംപടി സ്വദേശി തയ്യില്‍ പാലാട്ട് തടത്തില്‍ മുഹമ്മദി(58)നെയാണ് മക്കയിലെ ജമൂമിന് സമീപം മദുരക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. 30 വര്‍ഷമായി മക്കയിലെ ഒരു ഹോട്ടലില്‍ ജോലിചെയ്തു വരികയായിരുന്നു.

മയ്യിത്ത് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: റുഖിയ, മക്കള്‍: ഷിബിലി സ്വാലിഹ് (കുവൈത്ത്), മസൂദ്, സമീമ, ഹബീബ, സഫ്വാന്‍, ഫിദ.

Latest