Connect with us

National

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 56 ആയി: പ്രതിരോധ നടപടികള്‍ ശക്തമാക്കി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 56 ആയി. കേരളത്തിലും കര്‍ണാടകയിലുമായി പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെയാണിത്. കേരളത്തില്‍ 12 ഉം കര്‍ണാടകയില്‍ നാലും പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചതായി കണ്ടെത്തിയത്. കൊവിഡ് 19 കേസുകള്‍ പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്.

ലോകത്ത് വൈറസ് ബാധ ഏറ്റവും വേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന രാഷ്ട്രങ്ങളിലൊന്നായ ഇറാനില്‍ നിന്ന് ഇന്ന് രാവിലെ 58 ഇന്ത്യക്കാരെ വിമാന മാര്‍ഗം രാജ്യത്ത് തിരികെയെത്തിച്ചു. ഇറ്റലിയില്‍ നിന്ന് നൂറുകണക്കിന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് കേന്ദ്രം. വിദേശത്തു നിന്ന് എത്തിയവരെയെല്ലാം കര്‍ശന പരിശോധനക്കു വിധേയമാക്കുന്നുണ്ട്. വിദേശ ക്രൂയിസ് കപ്പലുകളെ ഇന്ത്യന്‍ തീരത്ത് അടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. കൊവിഡ് 19 ബാധിതമായ ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാര്‍ച്ച് മൂന്നിനോ അതിനു മുമ്പോ അനുവദിച്ച വിസയും ഇ വിസയുമെല്ലാം റദ്ദാക്കിയിട്ടുണ്ട്.

Latest