Connect with us

Bahrain

ബഹ്റൈനില്‍ നാല് കൊറോണ കേസ് കൂടി സ്ഥിരീകരിച്ചു

Published

|

Last Updated

മനാമ | ബഹ്റൈനില്‍ നാലുപേര്‍ക്ക് കൂടി കൊറോണ വൈറസ് (കോഡിഡ് -19 ) സ്ഥിരീകരിച്ചതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം 56 ആയി ഉയര്‍ന്നു. നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മുന്‍കരുതലുകളുടെ ഭാഗമായി 5,875 പേരുടെ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നാല് പേര്‍ പൂര്‍ണമായും രോഗമുക്തരായിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍, മുന്നറിയിപ്പുകള്‍, യാത്ര നിയന്ത്രണങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും https://www.moh.gov.bh/COVID19 എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിലും വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു

Latest