Connect with us

National

സത്യത്തിനൊപ്പം നില്‍ക്കുക; നീതി നടപ്പാകും- യാത്രയയപ്പ് വേളയില്‍ ജസ്റ്റിസ് മുരളീധര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹി വംശഹത്യാ കേസുകള്‍ കൈകാര്യം ചെയ്ത രീതിയില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശം നടത്തിയ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധറിന് ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. മുരളീധറിന്റെ കോടതിയിലെ വിധിന്യായങ്ങളെ പുകഴ്ത്തിയ ബാര്‍ അസോസിയേഷന്‍ “കോഹിനൂര്‍ എന്നാണ് യാത്രയയപ്പ് വേളയില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. നിയമത്തിന്റെ ഏത് വശങ്ങള്‍ ചര്‍ച്ച ചെയ്യാനും എന്ത് തീരുമാനങ്ങള്‍ എടുക്കാനും കഴിയുന്ന പ്രഗത്ഭനായ ജഡ്ജിയെയാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നതെന്ന് യാത്രയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ പറഞ്ഞു.

സത്യത്തിനൊപ്പം നില്‍ക്കുക. നീതി വിജയിക്കേണ്ടി വരുമ്പോള്‍ അത് വിജയിക്കുക തന്നെ ചെയ്യുമെന്ന് മറുപടി പ്രസംഗത്തില്‍ മുരളീധര്‍ പറഞ്ഞു. തന്റെ സ്ഥലം മാറ്റം സംബന്ധിച്ച് ഫെബ്രുവരി 17ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അറിയിച്ചിരുന്നു. നിയമം എന്നത് തന്റെ കരിയറിലെ ആദ്യ തിരഞ്ഞെടുപ്പ് ആയിരുന്നില്ലെന്നും മുരളീധര്‍ പറഞ്ഞു.

ഡല്‍ഹി ആക്രമണത്തിന് പ്രേരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബി ജെ പി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പോലീസിനെതിരെ കടുത്ത വിമര്‍ശനം മുരളീധരന്‍ നടത്തിയിരുന്നു. കേസെടുക്കുന്ന കാര്യത്തില്‍ ഒരു ദിവസത്തിനകം തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരവ് ഇറക്കി മണിക്കൂറുകള്‍ക്കകം തന്നെ അദ്ദേഹത്തെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങുകയായിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Latest