Connect with us

Covid19

കൊറോണ; സംസ്ഥാനത്ത് 469 പേര്‍ നിരീക്ഷണത്തിലെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊറോണ വൈറസ് ബാധ സംശയിച്ച് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 469 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഇവരില്‍ 438 പേര്‍ വീടുകളിലും 31 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അതേസമയം, വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 11 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ബുധനാഴ്ച ഒഴിവാക്കി. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ച 552 പേരുടെ സാമ്പിളുകളില്‍ 511 എണ്ണത്തിന്റെയും ഫലം നെഗറ്റീവാണ്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ആരുടെയും ആരോഗ്യനിലയില്‍ ആശങ്കക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. രോഗലക്ഷണമുള്ളവര്‍ ജില്ലകളിലെ ഐസോലേഷന്‍ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ട സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ കാബിനറ്റ് സെക്രട്ടറി രാജീവ് ഗാവ്ബ എല്ലാ സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥരുമായും വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയിരുന്നു. ഇതില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും കൊറോണ നിയന്ത്രണത്തിനായി സംസ്ഥാന സ്വീകരിച്ച മാര്‍ഗരേഖകള്‍ പിന്തുടരാന്‍ മറ്റു സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.