Connect with us

National

ഷഹീന്‍ ബാഗില്‍ നിരോധനാജ്ഞ; കനത്ത സുരക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിഷേധ മാര്‍ച്ച് നടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ഷഹീന്‍ ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ പോലീസ് സന്നാഹമാണ് പ്രദേശത്ത് നിലയുറപ്പിച്ചിട്ടുള്ളത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സമരത്തിലേക്ക് ഗുണ്ടാ സംഘം നുഴഞ്ഞുകയറി നടത്തിയ അക്രമത്തില്‍ 42 പേര്‍ മരിക്കുകയും 200ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷഹീന്‍ബാഗില്‍ ഇപ്പോഴും സമരം ഊര്‍ജസ്വലമായി തുടരുകയാണ്.

Latest